Advocate A jayasankar | സർക്കാരിന്റെ ഇരട്ടത്താപ്പ് നയങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ജയശങ്കർ

2018-12-27 32

പിണറായി സർക്കാരിന്റെ ഇരട്ടത്താപ്പ് നയങ്ങൾക്കെതിരെ വീണ്ടും രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുകയാണ് അഡ്വക്കേറ്റ് എ ജയശങ്കർ. വരാപ്പുഴയിൽ കസ്റ്റഡിയിൽ വച്ച് മരിച്ച ശ്രീജിത്തിന്റെ മരണത്തിന് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥരെ വീണ്ടും സർവീസിൽ തിരിച്ചെടുത്തിരിക്കുകയാണ് പിണറായി സർക്കാർ. ഏഴു പ്രതികളെയും സർവീസിൽ തിരിച്ചെടുത്തുകൊണ്ട് സർക്കാർ മഹാമനസ്കത തെളിയിച്ചിരിക്കുകയാണ് എന്നും ഇരകൾക്കും പ്രതികൾക്കും തുല്യമായ പരിഗണനയും തുല്യനീതിയും നൽകുക എന്നതാണ് ഇപ്പോഴുള്ള സർക്കാരിന്റെ നയമെന്നും അദ്ദേഹം വിമർശിച്ചു. ആയിരം നിരപരാധികൾ ചവിട്ടേറ്റ് മരിച്ചാലും ഒരു പോലീസുകാരനും ശിക്ഷിക്കപ്പെടരുത് എന്ന സർക്കാരിന്റെ നയങ്ങൾക്കെതിരെയാണ് അഡ്വക്കേറ്റ് ജയശങ്കർ തന്റെ പോസ്റ്റിലൂടെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരിക്കുന്നത് .

Videos similaires